കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും; ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണം: ഡിഡിഎംഎ
ജില്ലയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. അടുത്ത രണ്ടാഴ്ച അതി നിര്‍ണായകമാണെന്ന വിലയിരുത്തല്‍ ഉളളതിനാല്‍ ഇക്കാലയവില്‍ ഒരു വിധ ആള്‍ക്കൂട്ടവും ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ക്കാണ് നിര്‍ദേശം. മതപരമായ ചടങ്ങുകള്‍, മറ്റ് ആഘോഷങ്ങള്‍ എന്നിവയെല്ലാം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമാണ് നടക്കുന്നതെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. ഇക്കാര്യങ്ങളില്‍ സഹകരണം തേടി വെള്ളിയാഴ്ച മത നേതാക്കളുടെയും വ്യാപാരി സംഘടനാ പ്രതിനിധികളുടെയും യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.
ജില്ലയില്‍ പ്രതിരോധ കുത്തിവെപ്പും കൊവിഡ് പരിശോധനയും വ്യാപകമാക്കാനുള്ള നടപടികളും ആസൂത്രണം ചെയ്തു. കൊവിഡ് ചികിത്സക്ക് ആവശ്യമായ സൗകര്യങ്ങള്‍ സ്വകാര്യ ആശുപത്രികളെക്കൂടി സഹകരിപ്പിച്ച് സജ്ജമാക്കുന്നതിന് ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തി. സിഎഫ്എല്‍ടിസികള്‍ പുനഃസ്ഥാപിക്കേണ്ടതുണ്ടോ എന്ന് പരിശോധിച്ച് ആവശ്യമായ സ്ഥലങ്ങളില്‍ ഇതിനായുള്ള നടപടികള്‍ െകെക്കൊള്ളാനും കലക്ടര്‍ നിര്‍ദേശം നല്‍കി.