കൊവിഡ് മരണം; പോർട്ടലിൽ ഉൾപ്പെടാത്തവർക്ക് അക്ഷയ വഴി അപ്പീൽ റിക്വസ്റ്റ് സമർപ്പിക്കാം

കൊവിഡ് മൂലം മരണമടഞ്ഞ വ്യക്തിയുടെ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് ബന്ധുക്കൾക്ക് പരിശോധിക്കാനുള്ള പോർട്ടലാണ് https://covid19.kerala.gov.in/deathinfo.
പോർട്ടലിൽ ഉൾപ്പെടാത്ത മരണപ്പെട്ട വ്യക്തിയുടെ ബന്ധുക്കൾക്ക് അക്ഷയ സെന്ററുകൾ വഴി അപ്പീൽ റിക്വസ്റ്റ് സമർപ്പിക്കാം.

ഇതിനായി അപേക്ഷകൻ താഴെ പറയുന്ന വിവരങ്ങൾ നൽകണം

പഞ്ചായത്ത് മരണ രജിസ്ട്രേഷൻ കീ നമ്പർ, സർട്ടിഫിക്കറ്റ് കോപ്പി

പഞ്ചായത്ത് മരണ സർട്ടിഫിക്കറ്റിൽ ഉള്ളതുപോലെ മരിച്ചയാളുടെ പേര്, വയസ്സ്, ലിംഗഭേദം

അച്ഛന്റെ/ഭർത്താവിന്റെ/അമ്മയുടെ പേര്

ആശുപത്രി രേഖകളിലെ പോലെ മൊബൈൽ നമ്പർ

പഞ്ചായത്ത് മരണ സർട്ടിഫിക്കറ്റിലെ പോലെ സ്ഥിരമായ വിലാസം, ജില്ല, പഞ്ചായത്തിന്റെ പേര്

മരണ സ്ഥലം, തീയതി, മരണം റിപ്പോർട്ട് ചെയ്ത ജില്ല, മരണ സർട്ടിഫിക്കറ്റ് നൽകുന്ന തദ്ദേശ സ്ഥാപനത്തിന്റെ പേര്, സാക്ഷ്യപ്പെടുത്തിയ ആശുപത്രിയുടെ പേര്

പ്രസക്തമായ ആശുപത്രി രേഖകളുടെ പകർപ്പ് അപ് ലോഡ് ചെയ്യണം

പോർട്ടലിൽ പേര് ഉൾപ്പെട്ടിട്ടുള്ള വ്യക്തിയുടെ ബന്ധുക്കൾക്ക് മരണ പ്രഖ്യാപന രേഖ മരണപ്പെട്ട വ്യക്തി താമസിച്ച സ്ഥലത്തെ ആരോഗ്യ സ്ഥാപനം (പിഎച്ച്സി/എഫ്എച്ച്സി/സിഎച്ച്സി) വഴി കൈമാറും. ഡി എം ഒ ഓഫീസിൽ നിന്നും ഈ രേഖ നേരിട്ട് ബന്ധുക്കൾക്ക് ലഭിക്കുകയില്ല.

കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: 8589978404