കൊവിഡ് മരണം; വായ്പാ സഹായം

കൊവിഡ് 19 മൂലം കുടുംബനാഥന്‍മാരുടെ മരണത്തെ തുടര്‍ന്ന് സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവര്‍ക്ക് കേന്ദ്ര സമൂഹ്യ നീതിയും ശാക്തീകരണവും വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയനുസരിച്ച് കേരളത്തിലെ ഒ ബി സി വിഭാഗത്തിലെ അര്‍ഹതയുള്ളവരില്‍ നിന്നും സംസ്ഥാന പിന്നോക്ക വിഭാഗ കോര്‍പ്പേഷന്‍ അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ താഴെയാവണം. മരണമടഞ്ഞയാള്‍ക്ക് 60 വയസ്സില്‍ താഴെ പ്രായമുണ്ടാവണം. അഞ്ച് ലക്ഷം രൂപയാണ് പരമാവധി വായ്പ. ഒരു ലക്ഷം രൂപ സബ്‌സിഡി ലഭിക്കും.തിരിച്ചടവ് കാലാവധി 5 വര്‍ഷം. അര്‍ഹതയുള്ളവര്‍ ജൂണ്‍ 28നകം www.ksbcdc.com എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.