കൊവിഡ് മരണങ്ങളുടെ പട്ടിക പഞ്ചായത്ത് അടിസ്ഥാനത്തിൽ ലഭ്യമാക്കുമെന്ന് നിയമസഭയിൽ ആരോ​ഗ്യ മന്ത്രി

കൊവിഡ് മരണങ്ങളുടെ പട്ടിക പഞ്ചായത്ത് അടിസ്ഥാനത്തിൽ ലഭ്യമാക്കുമെന്ന് നിയമസഭയിൽ ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. 2020 ജൂലൈ മുതൽ 21 ജൂലൈ വരെ ഒരു വർഷത്തെ കൊവിഡ് മരണക്കണക്കുകൾ പുറത്തുവിടുമെന്ന് മന്ത്രി പറഞ്ഞു.

പരാതികൾ പരിഹരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടന്നും, വിഷയത്തിൽ ഡി.എം.ഒ മാർ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോ​ഗ്യ മന്ത്രി കൂട്ടിച്ചേർത്തു. കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിൽ സർക്കാരിന് ഒരു മറയുമില്ല. മരണം പട്ടികയിൽപ്പെടുത്തുന്നത് വിട്ടു പോയിട്ടുണ്ടെങ്കിൽ അതുൾപ്പെടുത്തുമെന്നും ആരോ​ഗ്യ മന്ത്രി വ്യക്തമാക്കി.