കൊവിഡ് : മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നിയമ ബോധവല്‍ക്കരണ പരിപാടി

കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുട്ടികള്‍ക്കുള്ള ആനൂകൂല്യങ്ങളെക്കുറിച്ച് ബന്ധുക്കള്‍ക്കായി നിയമ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയും ജില്ലാ ഭരണകൂടവും പരിപാടി സംഘടിപ്പിച്ചത്. ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറി രാമു രമേഷ് ചന്ദ്രഭാനു ഉദ്ഘാടനം ചെയ്തു. നിയമത്തെ കുറിച്ചുള്ള അജ്ഞതയാണ് പല ആനുകൂല്യങ്ങളും കിട്ടാത്തതിന് കാരണമെന്നും ഈ അവസ്ഥയ്ക്ക് മാറ്റം വരണമെന്നും അദ്ദേഹം പറഞ്ഞു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ എഡിഎം കെ കെ ദിവാകരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ മുഖ്യാതിഥിയായി. കൊവിഡ് ബാധിച്ച് മരണപ്പെട്ടവര്‍ക്കുള്ള ആനുകൂല്യങ്ങളെക്കുറിച്ച് കൊവിഡ് നോഡല്‍ ഓഫീസര്‍ ഡോ റിഷി ഗോപാലകൃഷ്ണന്‍, കൊവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരണപ്പെട്ട കുട്ടികള്‍ക്കുള്ള ആനൂകൂല്യങ്ങള്‍ സംബന്ധിച്ച് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ കെ വി രജിഷ, റവന്യൂ ജീവനക്കാര്‍ക്കുള്ള നിയമസംബന്ധമായ കാര്യങ്ങളെക്കുറിച്ച് റിട്ട.ആര്‍ഡിഒ കെ രാജന്‍ എന്നിവര്‍ ക്ലാസെടുത്തു.