കൊവിഡ് വാക്സിനേഷന്‍ നാളെ സെക്കന്‍ഡ് ഡോസ് മാത്രം

ജില്ലയില്‍ ഇന്ന് (മെയ് 8 ശനിയാഴ്ച) കൊവിഡ് വാക്സിനേഷന്‍ സെക്കന്‍ഡ് ഡോസ് മാത്രമായിരിക്കും നല്‍കുകയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. സര്‍ക്കാര്‍ മേഖലയില്‍ 109 ആരോഗ്യ കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിനേഷന്‍ നല്‍കും.

സ്വകാര്യ മേഖലയിലെ കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍ ഉണ്ടായിരിക്കില്ല. എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡ് വാക്‌സിനാണ് നല്‍കുക.
സെക്കന്‍ഡ് ഡോസ് ലഭിക്കാനുള്ളവര്‍ അതത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ വഴി മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് എടുത്ത് വാക്സിന്‍ ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തേണ്ടതുള്ളൂ. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കില്ല. കൊവിഡ് വ്യാപനം ശക്തമായതിനാല്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ അതിരാവിലെ എത്തി ടോക്കണ് വേണ്ടി കാത്തുനില്‍ക്കുന്ന സാഹചര്യം പൂര്‍ണമായും ഒഴിവാക്കണം.