കൊവിഡ് വാക്സിനേഷന്; ജില്ലയിൽ ആദ്യഡോസ് എടുത്തത് 96.08 ശതമാനം
ജില്ലയില്‍ 96.08 ശതമാനം പേര് കൊവിഡ് ആദ്യ ഡോസ് സ്വീകരിച്ചു. 1838746 പേരാണ് വാക്സിന് സ്വീകരിച്ചത്. 746846 പേര് രണ്ട് ഡോസ്് വാക്സിനും (39.02%) സ്വീകരിച്ചു. 18 മുതല്‍ 44 വരെ പ്രായമുള്ളവരില്‍ 214657(22.64%) രണ്ട് ഡോസും 910737(96.07%) പേര് ആദ്യ ഡോസും സ്വീകരിച്ചു. 45-59 പ്രായമുളളവരില്‍ 248766(47.18%) രണ്ട് ഡോസും 493554 (93.60%) ആദ്യ ഡോസും സ്വീകരിച്ചു. 60 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ 283423(64.62%) രണ്ട് ഡോസും 434455(99.05%) ആദ്യ ഡോസ് വാക്സിനും സ്വീകരിച്ചു.
കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 99 ശതമാനം, മുന്‍സിപ്പാലിറ്റികളില്‍ 95.91 ശതമാനം, പഞ്ചായത്തുകള്‍ 96.01 ശതമാനം എന്നിങ്ങനെയാണ് ആദ്യ ഡോസ് വാക്സിന് എടുത്ത കണക്കുകള്‍.