കൊവിഡ് വാക്‌സിനേഷന്‍ മൂന്നാംഘട്ടം ഏപ്രില്‍ ഒന്നുമുതല്‍

രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ മൂന്നാംഘട്ടത്തിലേക്ക്. ഏപ്രില്‍ ഒന്നുമുതലാണ് മൂന്നാംഘട്ടം ആരംഭിക്കുകയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. 45 വയസിനു മുകളിലുള്ളവര്‍ക്കാണ് ഏപ്രില്‍ ഒന്നുമുതല്‍ കൊവിഡ് വാക്‌സിന്‍ നല്‍കുക.

ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തവര്‍ക്കും വാക്‌സിന്‍ നല്‍കും. വാക്‌സിനേഷനിലെ നിര്‍ണായക ചുവടുവയ്പ്പാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ആവശ്യത്തിന് ലഭ്യമാണ്. കൊവിഡ് വാക്‌സിനേഷന്‍ പദ്ധതി വിപുലീകരിക്കും. 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരും വാക്‌സിനായി രജിസ്റ്റര്‍ ചെയ്യണമെന്നും മന്ത്രി അറിയിച്ചു.