കൊവിഡ് വാക്‌സിനേഷന്‍ 92 കേന്ദ്രങ്ങളില്‍

ജില്ലയില്‍ വ്യാഴാഴ്ച (ഒക്‌ടോബര്‍ ഏഴ്) 92 കേന്ദ്രങ്ങളില്‍ 18 വയസിനുമുകളില്‍ പ്രായമുള്ളവര്‍ക്ക് ഒന്നാമത്തെയും രണ്ടാമത്തെയും ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷില്‍ഡ് വാക്‌സിനാണ് നല്‍കുക. ഓണ്‍ലൈനായി ബുക്ക് ചെയ്ത് അപ്പോയ്ന്റ്‌മെന്റ് ലഭിച്ചവര്‍ക്കും, സ്‌പോട്ട് രജിസ്‌ട്രേഷന്‍ മുഖേനെയും വാക്‌സിന്‍ ലഭിക്കും. സ്‌പോട്ട് വാക്‌സിനേഷന് പോകുന്നവര്‍ അതത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ വഴി മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് എടുത്ത് വാക്‌സിന്‍ ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തേണ്ടതുള്ളൂ. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കൊവിഡ് മാനദണ്ഡം പാലിക്കണം. ഫോണ്‍: 8281599680, 8589978405, 8589978401 , 0497 2700194, 0497 2713437.