കൊവിഡ് വ്യാപനം സംസ്ഥാനത്ത് വര്‍ധിക്കുന്നതായ പ്രചാരണം വസ്തുതാപരമല്ല: ആരോഗ്യമന്ത്രി കെ കെ ശൈലജ

കേരളം കൊവിഡ് കേസുകള്‍ കൂടിയ സംസ്ഥാനമെന്ന് പറയുന്നത് ശരിയല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കൊവിഡ് വ്യാപനം സംസ്ഥാനത്ത് വര്‍ധിക്കുന്നതായ പ്രചാരണം വസ്തുതാപരമല്ലെന്നും കെ കെ ശൈലജ പറഞ്ഞു.

കേസുകള്‍ കൂടിയാലും മരണ നിരക്ക് കുറക്കാന്‍ സാധിച്ചുവെന്നും മന്ത്രി. ആശുപത്രികളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു. ടെസ്റ്റ് പെര്‍ മില്യണ്‍ എടുത്താലും കേരളം ഒന്നാമതാണ്. ടെസ്റ്റ് നിരക്ക് കുറവാണെന്ന് പറയുന്നത് തെറ്റാണ്. ശാസ്ത്രീയമായി ഇടപെടാന്‍ കേരളത്തിന് കഴിഞ്ഞുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.