കോളജുകൾ തുറക്കുന്നതിനുള്ള മാർഗനിർദ്ദേശം സർക്കാ‍ർ പുറപ്പെടുവിച്ചു

സംസ്ഥാനത്ത് കോളജുകൾ തുറക്കുന്നതിനുള്ള മാർഗനിർദ്ദേശം സർക്കാ‍ർ പുറപ്പെടുവിച്ചു. സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്ടോബർ 18 മുതൽ തുറന്ന് പ്രവർത്തിക്കാൻ പൊതുമാനദണ്ഡങ്ങൾ പുറപ്പെടുവിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ഉത്തരവിറക്കിയത്.

ക്ലാസുകളുടെ സമയം കോളജുകൾക്ക് തീരുമാനിക്കാം.വിമുകത മൂലം വാക്സിൻ എടുക്കാത്ത അധ്യാപകരേയും വിദ്യാർത്ഥികളേയും കോളജുകളിൽ പ്രവേശിപ്പിക്കേണ്ടതില്ല. ഏതെങ്കിലും രോഗങ്ങളുള്ള വിദ്യാർത്ഥികൾ രണ്ടാഴ്ച കോളജിൽ വരേണ്ടതില്ല. കൊവിഡ് പ്രോട്ടോകോളുകൾ പാലിച്ച് കോളേജ് ഹോസ്റ്റലുകളും തുറക്കാം. തുടങ്ങി സുപ്രധാന നിർദേശങ്ങളാണ് ഉത്തരവിലുള്ളത്.

വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും സൗജന്യ വാക്‌സിൻ സ്ഥാപനതലത്തിൽ നൽകുന്നതിന് സ്‌പെഷ്യൽ ഡ്രൈവ് നടത്താൻ പ്രത്യേക വാക്സിനേഷൻ ക്യാമ്പുകൾ സജ്ജീകരിക്കേണ്ടതുൾപ്പെടെയുള്ള പ്രധാന നിർദേശങ്ങൾ ഉത്തരവിലുണ്ട്