കോഴിക്കോട് ഏഴുവയസുകാരന് ഷിഗെല്ല
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വീണ്ടും ഷിഗെല്ല ബാധിച്ചു. മാനാട് സ്വദേശിയായ ഏഴുവയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന കുട്ടിക്ക് ഇന്ന് നടന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.വയറിളക്കത്തെ തുടര്‍ന്ന് കുട്ടിയെ ഇന്നലെയാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.