കോഴിക്കോട് കണ്ണൂർ ദേശീയപാതയിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം

ക്ഷേത്രത്തിലെ കാളിയാട്ട ഉത്സവത്തോടനുബന്ധിച്ച് നാളെ മുതൽ 31 വരെ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നാളെ ഉച്ചയ്ക്ക് 1 മുതൽ രാത്രി 9 വരെ കണ്ണൂർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ പയ്യോളി, മേപ്പയൂർ, പേരാമ്പ്ര, ഉള്ളിയേരി, അത്തോളി, പാവങ്ങാട് വഴി പോകണം. കോഴിക്കോട്ടു നിന്നു കണ്ണൂർ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ പാവങ്ങാടു നിന്ന് തിരിഞ്ഞ് ഇതേ വഴി പോകണം.
വടകരയിൽ നിന്നു കൊയിലാണ്ടിയിലേക്കുള്ള ബസുകൾ 17-ാം മൈലിൽ ആളെ ഇറക്കി തിരിച്ചു പോകണം. വലിയ ടാങ്കർ വാഹനങ്ങൾ നന്തി മേഖലയിൽ ഒഴിഞ്ഞ സ്ഥലത്തു നിർത്തിയിടണം. 30 നും 31 നും ഉച്ചയ്ക്ക് 12 മുതലാണു നിയന്ത്രണം. രാത്രി 10 വരെയായിരിക്കും നിയന്ത്രണമെന്നും കൊയിലാണ്ടി ഇൻസ്പെക്ടർ കെ.സി.സുഭാഷ് ബാബു അറിയിച്ചു.