കോഴ്സ് പുനക്രമീകരിച്ചു

കണ്ണൂർ സർവകലാശാല യു ജി സി – എച് ആർ ഡി സി ക്കു 2021-22 വർഷത്തിൽ യു ജി സി അനുവദിച്ച കോഴ്സുകളിൽ 2021 നവംബർ 5 മുതൽ നടത്താൻ നിശ്ചയിച്ചിരുന്നതും മാറ്റിവച്ചതുമായ സർവകലാശാല/ കോളേജ് അധ്യാപകർക്കുള്ള ഓൺലൈൻ റിഫ്രഷർ കോഴ്സ് ഇൻ ബയോളജിക്കൽ സയൻസ് 09-12-2021 നു തുടങ്ങി 22-12-2021നു അവസാനിക്കുന്ന വിധത്തിൽ പുനഃക്രമീകരിച്ചു. ഈ കോഴ്സിനുള്ള അപേക്ഷകൾ 02-12-2021 വൈകുന്നേരം അഞ്ചു മണി വരെ സ്വീകരിക്കു ന്നതാണ്.ഓൺലൈൻ ലൈവ് സെഷൻ മുഖാന്തിരമാണ് ക്ലാസ് നടത്തുന്നത്. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ (www.hrdc.kannuruniversity.ac.in) ലഭ്യമാണ്.തിരഞ്ഞെടുക്കപ്പെടുന്നവർക്കു അപേക്ഷാ ഫോമിൽ നൽകിയിരിക്കുന്ന ഇ-മെയിലിൽ അറിയിപ്പ് ലഭിച്ചതിനു ശേഷം മാത്രം റെജിസ്ട്രേഷൻ ഫീ അടച്ചാൽ മതി. ഒരിക്കൽ നൽകിയ ഫീ ഒരു കാരണവശാലും തിരികെ നൽകുന്നതല്ല.