കോവിഡിനെ നേരിടാൻ രാജ്യത്ത് രണ്ട് വാക്സിനുകൾക്ക് അനുമതി.

ന്യൂഡൽഹി:കോവിഡിനെ നേരിടാൻ രാജ്യത്ത് രണ്ട് വാക്സിനുകൾക്ക് അനുമതി. ഓക്സ്ഫഡ് സർവകലാശാലയും വിദേശമരുന്ന് കമ്പനിയായ ആസ്ട്രാസെനകയും ചേർന്ന് വികസിപ്പിച്ച്, പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിച്ച കൊവിഷീൽഡിനും ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിനുമാണ് അടിയന്തര ഉപയോഗ അനുമതി.

നിയന്ത്രിതമായ രീതിയിലാകും വാക്സിൻ വിതരണം നടത്തുക. രണ്ടു വാക്സിനുകൾക്കും ഉപാധികളോടെ അനുമതി നൽകുന്നുവെന്ന് ഡ്രഗ്സ് കൺട്രോളർ.