കോവിഡ് എക്‌സ്‌ഗ്രേഷ്യ: അപേക്ഷ മുഴുവൻ നൽകിയെന്ന് സാക്ഷ്യപത്രം നൽകണം

കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് ധനസഹായം ലഭിക്കുന്നതിനായി, അർഹരായ മുഴുവൻ പേരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന സാക്ഷ്യപത്രം വില്ലേജ് ഓഫീസർമാരും തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരും ഒപ്പിട്ട് ജനുവരി 30 വൈകീട്ട് അഞ്ചിന് മുമ്പായി സമർപ്പിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കോവിഡ് ബാധിച്ച് മരിച്ചവരുടെ ലിസ്റ്റിലുള്ളവരുടെ ബന്ധുക്കളിൽ അപേക്ഷ നൽകാത്തവരെ വില്ലേജ് ഓഫീസർമാർ, തദ്ദേശ സ്ഥാപന സെക്രട്ടറിമാർ എന്നിവർ ചേർന്ന് കണ്ടെത്തി അപേക്ഷ നൽകാൻ നടപടി സ്വീകരിക്കണം. ധനസഹായം ആവശ്യമില്ലാത്തവരിൽനിന്ന് വില്ലേജ് ഓഫീസർമാർ സാക്ഷ്യപത്രം വാങ്ങണം. അപേക്ഷ സ്വീകരിക്കാൻ ജനുവരി 29നും 30നും ഉൾപ്പെടെ തദ്ദേശ സ്ഥാപനങ്ങൾ ക്യാമ്പുകളായി പ്രവർത്തിക്കും. ഇതിലേക്ക് ആവശ്യമെങ്കിൽ അക്ഷയ സെൻറർ ജീവനക്കാരെ നിയോഗിക്കും.