കോവിഡ് കുതിക്കുന്നു

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആര്‍) 20 ശതമാനത്തിന് മുകളില്‍. സംസ്ഥാനത്തെ ടിപിആര്‍ 28.25 ശതമാനമാണ്. ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയിരിക്കുന്നത് എറണാകുളം ജില്ലയിലാണ്, 35 ശതമാനം. ഏറ്റവും കുറവ് ആലപ്പുഴ, 20 ശതമാനം. ആകെ കൊവിഡ് പരിശോധനയില്‍ എത്ര ശതമാനം പേര്‍ പോസിറ്റീവായി എന്നു സൂചിപ്പിക്കുന്ന കണക്കാണ് ടിപിആര്‍. രാജ്യത്ത് ഡല്‍ഹി കഴിഞ്ഞാല്‍ ഏറ്റവുമധികം ടിപിആര്‍ രേഖപ്പെടുത്തിയിരിക്കുന്നത് കേരളത്തിലാണ്. ഒരു മാസം മുന്‍പ് സംസ്ഥാനത്ത് അഞ്ച് ശതമാനത്തില്‍ താഴെയായിരുന്നു ഇത്. ഇന്ത്യയില്‍ ടിപിആര്‍ 5.5 ശതമാനം ആയ സാഹചര്യത്തിലാണ് കേരളത്തിലേത് 20 ശതമാനമായി ഉയര്‍ന്നത്