കോവിഡ് കൂട്ട പരിശോധനക്ക് എതിരെ കെജിഎംഒഎ

തിരുവനന്തപുരം: കോവിഡ് കൂട്ട പരിശോധനക്ക് എതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന ആയ കെജിഎംഒഎ. കൂട്ട പരിശോധന അശാസ്ത്രീയമാണ്. ഫലം വൈകുന്നത് പ്രതിസന്ധിയാണെന്നും കെജിഎംഒഎ വിമര്‍ശിക്കുന്നു.

ഫലം വൈകുന്നത് കൂട്ട പരിശോധനയുടെ ലക്ഷ്യം തകര്‍ക്കുകയാണ്. രോഗലക്ഷണമുള്ളവരിലേയ്ക്കും സമ്ബര്‍ക്കപ്പട്ടികയിലുള്ളവരിലേയ്ക്കുമായി പരിശോധന ചുരുക്കണം. ലാബ് സൗകര്യം വര്‍ധിപ്പിക്കണം. മനുഷ്യവിഭവശേഷി വര്‍ധിപ്പിക്കണം എന്നും കെജിഎംഒഎ പറയുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് സംഘടന ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി.