കോവിഡ് കൂട്ട പരിശോധന വന്‍ വിജയം:ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കോവിഡ് കൂട്ട പരിശോധന വന്‍ വിജയം.3,00,971 പേരെ പരിശോധിച്ചുവെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
ലക്ഷ്യമിട്ടതിനെക്കാള്‍ 50,000 പരിശോധനകള്‍ കൂടുതല്‍ നടത്തി.ലക്ഷ്യമിട്ടത് രണ്ടരലക്ഷം പരിശോധന ആയിരുന്നു.
ഏറ്റവും കൂടുതല്‍ പരിശോധന നടത്തിയത് കോഴിക്കോട് ആണ്. 39,565 പരിശോധന.എറണാകുളത്ത് 36,671ഉം തിരുവനന്തപുരത്ത് 29,008ഉം പരിശോധനകള്‍ നടത്തി.എല്ലാ ജില്ലയിലും ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ പരിശോധന നടത്തിയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.