കോവിഡ് ചികിത്സക്ക് കേന്ദ്രത്തിന്റെ പുതിയ മാർഗ നിർദേശങ്ങൾ

ന്യൂ​ഡ​ൽ​ഹി: അ​ണു​ബാ​ധ​യെ​ക്കു​റി​ച്ച് ആ​ശ​ങ്ക​യു​ണ്ടെ​ങ്കി​ല​ല്ലാ​തെ കോവി​ഡ് രോ​ഗി​ക​ൾ ആ​ന്‍റി ബ​യോ​ട്ടി​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ആരോ​ഗ്യ​വ​കു​പ്പ്. പ്രാ​യ​പൂ​ർ​ത്തി​യാ​യ കോ​വി​ഡ് രോ​ഗി​ക​ളു​ടെ ചി​കി​ത്സ​ക്കാ​യി കേ​ന്ദ്രം പു​റ​പ്പെ​ടു​വി​ച്ച പു​തു​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ലാ​ണ് ഇക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

കൊ​റോ​ണ വൈ​റ​സ് കേ​സു​ക​ളു​ടെ വ​ർ​ധ​ന​ക്കി​ടെ പു​റ​ത്തി​റ​ക്കി​യ പു​തു​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​പ്ര​കാ​രം ലോ​പി​നാ​വി​ർ-​റി​റ്റോ​ണാ​വി​ർ, ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ൻ, ഐ​വ​ർ​മെ​ക്റ്റി​ൻ, മോ​ൾ​നു​പി​രാ​വി​ർ, ഫാ​വി​പി​രാ​വി​ർ, അ​സി​ത്രോ​മൈ​സി​ൻ, ഡോ​ക്സി​സൈ​ക്ലി​ൻ തു​ട​ങ്ങി​യ മ​രു​ന്നു​ക​ൾ കോ​വി​ഡ്-19 രോ​ഗി​ക​ളു​ടെ ചി​കി​ത്സ​ക്ക് ഉ​പ​യോ​ഗി​ക്ക​രു​ത്. രോ​ഗി​ക​ൾ​ക്ക് രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ പ്ലാ​സ്മ ഉ​പ​യോ​ഗി​ച്ചു​ള്ള തെ​റ​പ്പി നി​ർ​ദേ​ശി​ക്ക​രു​ത്. കോ​വി​ഡ് ബാ​ധി​ത​രി​ൽ മ​റ്റു പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പി​ടി​കൂ​ടാ​നു​ള്ള സാ​ധ്യ​ത പ​രി​ഗ​ണി​ക്ക​ണം.