കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം പ്രതിദിനം 5600 ആയി ഉയരുമെന്ന് പഠനം.

ന്യൂഡൽഹി: മേയ് മധ്യത്തോടെ ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം പ്രതിദിനം 5600 ആയി ഉയരുമെന്ന് അമേരിക്കൻ ഏജൻസിയുടെ പഠനം. വാഷിങ്ടൺ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാല്യുവേഷൻ(ഐഎച്ച്എംഇ)നടത്തിയ കോവിഡ് 19 പ്രൊജക്ഷൻസ് എന്ന പഠനത്തിലാണ് ഈ കണ്ടെത്തൽ

ഏപ്രിൽ-ആഗസ്റ്റ് കാലയളവിൽ മാത്രം മൂന്നുലക്ഷത്തോളം പേർ കോവിഡ് ബാധിച്ച് മരണപ്പെട്ടേക്കാം. ഏപ്രിൽ പകുതിയോടെ ഇന്ത്യയിൽ കോവിഡ് 19 അഞ്ചാമത്തെ മരണകാരണമായി മാറാമെന്നും ഐഎച്ച്എംഇ മുന്നറിയിപ്പുനൽകുന്നു. ഇന്ത്യ നടത്തുന്ന കോവിഡ് പ്രതിരോധ വാക്സിൻ യജ്ഞത്തിന് രണ്ടാംതരംഗത്തെ അതിജീവിക്കാനാകുമെന്ന പ്രതീക്ഷയും പഠനംവെച്ചുപുലർത്തുന്നുണ്ട്.