കോവിഡ് വന്ന കുട്ടികൾക്ക് മൂന്നുമാസം കഴിഞ്ഞ് വാക്സിൻ

തിരുവനന്തപുരം: കോവിഡ് വന്നിട്ടുള്ള കുട്ടികൾക്ക് മൂന്നുമാസം കഴിഞ്ഞ് വാക്സിൻ. 15 മുതൽ 18 വയസ്സുവരെയുള്ള 15.34 ലക്ഷം കുട്ടികൾക്ക് വാക്സിൻ നൽകാനാണ് ലക്ഷ്യമിടുന്നത്. കോവിൻപോർട്ടലിൽ രജിസ്റ്റർ ചെയ്ത വിവരങ്ങളാണ് വാക്സിൻസർട്ടിഫിക്കറ്റിൽ ഉണ്ടാകുക. വാക്സിനേഷനുശേഷം രജിസ്റ്റർചെയ്ത ഫോൺനമ്പർ ഉപയോഗിച്ച് ആദ്യ ഡോസ് വാക്സിന്റെ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം.