കോവിഡ് വരുമെന്ന് ഭയന്ന് ബാങ്ക് ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്തു

തെലങ്കാന:കോവിഡ് വരുമെന്ന് ഭയന്ന് ബാങ്ക് ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്തു. വാണി എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്.

കൊറോണ ബാധിക്കുമെന്ന ഭയത്താലാണ് മരിക്കുന്നതെന്ന ആത്മഹത്യാക്കുറിപ്പും വാണിയുടെ മുറിയില്‍ നിന്നും ലഭിച്ചു.

തന്റെ മരണത്തിന് മറ്റാരും ഉത്തരവാദിയല്ലെന്നും കുറിപ്പില്‍ യുവതി വ്യക്തമാക്കുന്നുണ്ട്. സഹപ്രവര്‍ത്തകര്‍ക്കൊപ്പം വാടകവീട്ടില്‍ കഴിയുന്നതിനിടെയാണ് വാണി തൂങ്ങി മരിച്ചത്