കോവിഡ് വാക്സിനായി 35,000 കോടി ; ആരോഗ്യ മേഖലയ്ക്ക് 2.23 ലക്ഷം

ന്യൂഡൽഹി: കോവിഡ് വാക്സിനായി 35,000 കോടി രൂപ ബജറ്റിൽ നീക്കിവെച്ച് ധനമന്ത്രി നിർമല സീതാരാമൻ.

ആരോഗ്യ മേഖലയ്ക്ക് ബജറ്റിൽ 2.23 ലക്ഷം കോടി രൂപയുടെ നീക്കിയിരുപ്പാണുള്ളത്. കഴിഞ്ഞ വർഷത്തേക്കാൾ 137 ശതമാനത്തിന്റ വർധനവാണ് ആരോഗ്യമേഖലയ്ക്ക് അനുവദിച്ചിരിക്കുന്നത്. ദേശീയ ആരോഗ്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

10 ലക്ഷം ജനസംഖ്യയിൽ 112 മരണവും 130 സജീവ കേസുകളും മാത്രമുള്ള ഇന്ത്യയിലാണ് ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്കും സജീവ കേസുകളുമെന്നും ഇന്ന് കാണുന്ന സാമ്പത്തിക പുനരുജ്ജീവനത്തിന് അടിത്തര പാകിയത് ഇതാണെന്നും ധനമന്ത്രി പാർലമെന്റിൽ പറഞ്ഞു