കോവിഡ് വാക്സിൻ്റെ വില കുറച്ചു,കോവിഷീൽഡിനും കോവാക്സിനും ഇനി 225 രൂപ

ന്യൂഡൽഹി:കോവിഡിനെതിരെ പ്രമുഖ ഔഷധനിര്‍മ്മാണ കമ്പനിയായ സിറം ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മ്മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന്റെയും ഭാരത് ബയോടെക്ക് നിര്‍മ്മിക്കുന്ന കോവാക്‌സിന്റെയും വില കുറച്ചു.കോവിഷീല്‍ഡ് വാക്‌സിന്റെ വില 600 രൂപയില്‍ നിന്ന് 225 രൂപയായാണ് കുറച്ചത്. 1200 രൂപയില്‍ നിന്ന് 225 രൂപയായാണ് കോവാക്‌സിന്റെ വില കുറച്ചത്.

സ്വകാര്യ ആശുപത്രികള്‍ വഴി വിതരണം ചെയ്യുന്ന വാക്‌സിന്റെ വിലയാണ് ഇരുകമ്ബനികളും കുറച്ചത് . അടുത്തിടെ, സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കാവുന്ന സര്‍വീസ് ചാര്‍ജിന്റെ നിരക്ക് 150 രൂപയായി കേന്ദ്രസര്‍ക്കാര്‍ കുറച്ചിരുന്നു. ഇതോടെ 375 രൂപയ്ക്ക് വാക്‌സിന്‍ ലഭിക്കും.