കോവിഡ് വാക്സിൻ ഇതാദ്യമായി കുട്ടികളിൽ പരീക്ഷിക്കും.
ലണ്ടൻ: ഓക്സ്ഫഡ് സർവകലാശാല അസ്ട്രാസെനകയുമായി ചേർന്ന് വികസിപ്പിച്ച കോവിഡ് വാക്സിൻ ഇതാദ്യമായി കുട്ടികളിൽ പരീക്ഷിക്കും. ഏഴിനും 17 നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിൻ ഫലപ്രദമാണോ എന്നറിയാനാണ് ഇടക്കാല പരീക്ഷണം നടത്തുന്നതെന്ന് സർവകലാശാല പ്രസ്താവനയിൽ പറഞ്ഞു.
300 വോളന്റിയർക്ക് ആദ്യഘട്ടത്തിൽ കുത്തിവെപ്പ് നൽകാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സർവകലാശാല പറഞ്ഞു. കുത്തിവെപ്പ് ഈ മാസത്തിൽ ആരംഭിച്ചേക്കും. വാക്സിന്റെ സുരക്ഷയും രോഗപ്രതിരോധ ശേഷിയുമാണ് പഠനവിധേയമാക്കുക.