കോവിഡ് വാക്സിൻ രാജ്യത്ത് ആകെ സൗജന്യമായിരിക്കും എന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

ന്യൂഡൽഹി:കോവിഡ് വാക്സിൻ രാജ്യത്ത് ആകെ സൗജന്യമായിരിക്കും എന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർദ്ധൻ. ഡൽഹിയിൽ വാർത്താസമ്മേളനത്തിലാണ് ആരോഗ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ഇന്നും രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം ആണ് കൂടുതൽ. 22,926 പേർ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 19,708 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു