കോവിഡ് വാക്സിൻ സ്വീ​ക​രിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് വാക്സിൻ എടുത്തു.തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ കൊവിഡ് വാക്സിനേഷൻ സെന്ററിൽ നിന്നാണ് മുഖ്യമന്ത്രി വാക്സിൻ കുത്തിവച്ചത്.മുഖ്യമന്ത്രിയ്ക്കൊപ്പം പത്നി കമല വിജയനും വാക്സിൻ എടുത്തു.

കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ക്കാ​ന്‍ ആ​രും മ​ടി​ക്ക​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. വാ​ക്സി​നെ​ടു​ത്ത​പ്പോ​ള്‍ യാ​തൊ​രു അ​സ്വ​സ്ഥ​ത​യും ഉ​ണ്ടാ​യി​ല്ല. ആ​ശ​ങ്ക​യ്ക്ക് ഇ​ട​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.