കോവിഡ് വാക്സീനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്ന ഹര്‍ജി ഹൈക്കോടതി ചെലവ് സഹിതം തള്ളി

കൊച്ചി: കോവിഡ് വാക്സീനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്ന ഹര്‍ജി ഹൈക്കോടതി ചെലവ് സഹിതം തള്ളി. ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ പിഴ ചുമത്തി. ഇക്കാര്യത്തില്‍ രാഷ്ട്രീയ താല്‍പര്യമുണ്ടെന്ന് കോടതി. പൊതുതാല്‍പര്യമല്ല, പ്രശസ്തിക്കുള്ള താല്‍പര്യമാണ് ഹര്‍ജിക്കു പിന്നിലെന്നും കോടതി നിരീക്ഷിച്ചു.

ആറാഴ്ചയ്ക്കകം പിഴ അടയ്ക്കണം. കടത്തുരുത്തി സ്വദേശി പീറ്റർ മാലിപ്പറമ്പിൽ ആണ് ഹർജിക്കാരൻ. പണം കൊടുത്ത് സ്വകാര്യ ആശുപത്രിയിൽ വാക്സിൻ എടുക്കുമ്പോൾ മോദിയുടെ ചിത്രം പതിക്കുന്നത് മൗലികവകാശ ലംഘനം എന്നായിരുന്നു വാദം.