കോവിഡ് വാക്‌സിനേഷന്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും


ന്യൂഡൽഹി:കോവിഡ് വാക്‌സിനേഷന്‍ പദ്ധതി ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഓൺലൈനിലൂടെയാകും പ്രധാനമന്ത്രി രാജ്യത്ത് കോവിഡ് വാക്സിനേഷന് തുടക്കം കുറിക്കുക.

വാക്സിൻ രജിസ്ട്രേഷനും മറ്റു നടപടിക്രമങ്ങൾക്കുമായി രൂപം നൽകിയ കോ-വിൻ ആപ്പും ശനിയാഴ്ച പ്രധാനമന്ത്രി പുറത്തിറക്കും.

ഭാരത് ബയോടെകിന്റെ കോവാക്സിനും സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡുമാണ് നിലവിൽ രാജ്യത്ത് അംഗീകാരം നൽകിയിട്ടുള്ളത്.