കോവിഡ് വാക്‌സിനേഷൻ ഇനി 15 വയസ്സ് മുതൽ
ജില്ലയിൽ 15 മുതൽ 18 വയസ്സുവരെയുള്ളവർക്ക് കോവിഡ് വാക്‌സിൻ ലഭിക്കാനായി ജനുവരി ഒന്ന് മുതൽ www.cowin.gov.in എന്ന പോർട്ടലിൽ സ്വയം രജിസ്റ്റർ ചെയ്യാം. വാക്‌സിൻ ജനുവരി 3 മുതൽ ജില്ലയിലെ സർക്കാർ ആരോഗ്യ സ്ഥാപനങ്ങൾ വഴി നൽകി തുടങ്ങും. കോവാക്‌സിനാണ് നൽകുന്നത്. വാക്‌സിനേഷനായി അവരവരുടെ താമസ സ്ഥലത്തിനടുത്തുള്ള സർക്കാർ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്തേണ്ടതാണ്. ആധാർ കാർഡ് കൈവശം കരുതേണ്ടതാണ്.
ജനുവരി മൂന്നിനു ശേഷം 15-18 വയസ്സുകാർക്കായിരിക്കും മുൻഗണന. ആയതിനാൽ രണ്ടാം ഡോസ് വാക്‌സിൻ എടുക്കേണ്ട സമയം ആയിട്ടും എടുക്കാത്തവർ അടിയന്തിരമായി ജനുവരി മൂന്നിന് മുമ്പായി വാക്‌സിൻ സ്വീകരിക്കേണ്ടതാണ്. ജനുവരി പത്ത് മുതൽ കോവിഡ് വാക്‌സിനേഷൻ മുൻകരുതൽ ഡോസിനായിരിക്കും മുൻഗനണ. കോവിഡ് മാനദണ്ഡങ്ങൾ കർശ്ശനമായി പാലിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.