കോവിഡ്-19; സച്ചിൻ തെണ്ടുൽക്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുംബൈ: കോവിഡ്-19 ബാധിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് ബാധിച്ച് ആറു ദിവസങ്ങൾക്കു ശേഷമാണ് ഡോക്ടർമാരുടെ നിർദേശപ്രകാരം മുൻകരുതലെന്ന നിലയ്ക്ക് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്

നിങ്ങളുടെ ആശംസകൾക്കും പ്രാർഥനകൾക്കും നന്ദി. മുൻകരുതലെടുക്കണമെന്ന മെഡിക്കൽ നിർദേശത്തെ തുടർന്ന് ഞാൻ ആശുപത്രിയിലാണ്. കുറച്ചു ദിവസത്തിനുള്ളിൽ വീട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ. എല്ലാവരും സുരക്ഷിതരായി ഇരിക്കുക.

ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന്റെ പത്താം വാർഷികം ആഘോഷിക്കുന്ന എല്ലാ ഇന്ത്യാക്കാർക്കും എന്റെ ടീമംഗങ്ങൾക്കും ആശംസകൾ.” – സച്ചിൻ ട്വീറ്റ് ചെയ്തു