കോൺഗ്രസ് ഓഫീസുകൾക്ക് നേരെ അക്രമം
തലശ്ശേരി തിരുവങ്ങാടും പട്ടാന്നൂർ കൊളപ്പയിലും കോൺഗ്രസ് ഓഫീസുകൾക്ക് നേരെ അക്രമം.
തലശ്ശേരി തിരുവങ്ങാടും പട്ടാന്നൂർ കൊളപ്പയിലും കോൺഗ്രസ് ഓഫീസുകൾക്ക് നേരെ അക്രമം. വൈകിട്ട് 6 മണിയോടെ പ്രകടനമായെത്തിയ ഒരു സംഘമാണ് തിരുവങ്ങാട് അക്രമം അഴിച്ചുവിട്ടത്.
അക്രമികൾ ഓഫീസിലെ ഫാനുകളും ലൈറ്റുകളും അടിച്ചു തകർത്തു.സി പി എം ആണ് ആക്രമണത്തിത് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. ഓഫീസ് വാതിലിന്റെ പൂട്ടു തകർത്താണ് അക്രമികൾ അകത്ത് കയറിയത്. ഓഫീസിലെ ടൈൽസുകളും തകർത്തിട്ടുണ്ട്. മോടിപിടിപ്പിക്കാനായി അകത്തു സൂക്ഷിച്ചിരുന്ന പെയിൻറും നശിപ്പിച്ചു.
അക്രമികൾ സമീപത്തെ ആയുർവേദ മെഡിക്കൽ ഗോഡൗണിന്റെ വാതിലും ജനൽ ചില്ലുകളും തകത്തു.
സംഭവത്തിൽ കെ. സുധാകരൻ എം. പി, ഡി. സി. സി പ്രസിഡണ്ട് സതീശൻ പാച്ചേനി എന്നിവർ പ്രതിഷേധിച്ചു