കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും കെ.വി തോമസിനെ നീക്കി.
കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും കെപിസിസി നിർവാഹക സമിതിയിൽ നിന്നും കെ.വി തോമസിനെ നീക്കി. കെ.വി തോമസിനെതിരെ കടുത്ത നടപടിയില്ല. എഐസിസി അംഗത്വത്തിൽ തന്നെ തുടരും. കോൺഗ്രസ് വിലക്ക് ലംഘിച്ച് സിപിഐഎം സമ്മേളനത്തിൽ പങ്കെടുത്തതിനാണ് നടപടി. രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും പിസിസി എക്സിക്യൂട്ടീവിൽ നിന്നും നീക്കാനാണ് അച്ചടക്ക സമിതി ശുപാർശ ചെയ്തത്.