കോവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് ഉന്നതതല യോഗം
കണ്ണൂർ:സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. വ്യാഴാഴ്ച രാവിലെ 11 ന് വെർച്വൽ മീറ്റിംഗാണ് നടക്കുക. യോഗത്തിൽ കളക്ടർമാർ, പോലീസ് മേധാവികൾ, ഡിഎംഒമാർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാൻ യോഗത്തിൽ തീരുമാനം ഉണ്ടായേക്കും.