ക്ഷീര കര്‍ഷകര്‍ക്ക് പരിശീലനം

ബേപ്പൂര്‍ നടുവട്ടത്തെ ക്ഷീര പരിശീലന കേന്ദ്രം ‘ശുദ്ധമായ പാലുല്‍പ്പാദനം’ എന്ന വിഷയത്തില്‍ ദ്വിദിന പരിശീലനം നല്‍കുന്നു. കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തില്‍ ആഗസ്റ്റ് ഒമ്പത്, പത്ത് തീയ്യതികളിലാണ് പരിശീലനം. പ്രവേശന ഫീസ് 20 രൂപ. ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ് ഹാജരാക്കണം. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് മൂന്നിന് വൈകിട്ട് അഞ്ചു മണിക്കകം dd-dtc-kkd.dairy@kerala.gov.in വഴിയോ 0495 2414579 എന്ന നമ്പര്‍ മുഖേനയോ പേര് രജിസ്റ്റര്‍ ചെയ്യണം.