ക്ഷേത്രകലാ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ക്ഷേത്രകലാ അക്കാദമിയിൽ തുടങ്ങുന്ന ചുമർചിത്രം, ചെണ്ടമേളം, ഓട്ടൻതുള്ളൽ എന്നീ ഹ്രസ്വകലാ കോഴ്സുകളിലേക്ക് എട്ട് മുതൽ 18 വയസു വരെയുള്ള കുട്ടികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ www.kshethrakalaacademy.org ൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷ മെയ് 16 ന് വൈകിട്ട് നാല് മണിക്കകം സെക്രട്ടറി, ക്ഷേത്രകലാ അക്കാദമി, മാടായിക്കാവ്, പഴയങ്ങാടി പി ഒ, 670303 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 0497 2986030, 9847913669.