കർഷകർക്ക് ഡൽഹിയിലേക്ക് കടക്കാൻ അനുമതി

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തേക്ക് കര്‍ഷകര്‍ നടത്തുന്ന ഡൽഹി ചലോ മാര്‍ച്ചിന് അനുമതി. കനത്ത പ്രതിഷേധങ്ങള്‍ക്ക് ഒടുവിലാണ് മാര്‍ച്ചിന് അനുമതി ലഭിച്ചിരിക്കുന്നത്.

വടക്കന്‍ ഡൽഹിയിലെ ബുരാരിയിലും നിരാന്‍ ഖാരി മൈതാനത്തും പ്രതിഷേധം അനുവദിക്കും. കര്‍ഷക സംഘടകളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനമെന്ന്  പൊലീസ് പി ആര്‍ ഒ ഇഷല്‍ സിംഗ്ല ഐപിഎസ്  പറഞ്ഞു.

സമാധാനപൂർണമായി പ്രതിഷേധം നടത്തണമെന്നും മറ്റുള്ളവർക്ക് ഒരുതരത്തിലുമുള്ള ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും കർഷകരോട് അഭ്യർഥിക്കുന്നതായും ഡൽഹി പോലീസ് പി.ആർ.ഒ. ഈഷ് സിംഗാൾ വാർത്ത ഏജൻസിയായ എ.എൻ.ഐയോടു പ്രതികരിച്ചു.