കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി ഇന്ത്യയുടെ ഒളിമ്പിക് മെഡൽ ജേതാവും ബോക്സറുമായ വിജേന്ദർ സിങ്.

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക നിയമത്തിനെതിരായ കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി ഇന്ത്യയുടെ ഒളിമ്പിക് മെഡൽ ജേതാവും ബോക്സറുമായ വിജേന്ദർ സിങ്.ഡൽഹിയി അതിർത്തിയിലെ സിംഗുവിൽ കർഷക കൂട്ടായ്മയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കർഷകരുടെയും സൈനികരുടെയും കുടുംബത്തിൽ നിന്നാണ് താൻ വരുന്നതെന്നും അതിനാൽ തന്നെ അവരുടെ വേദനയും ഉത്കണ്ഠയും മനസിലാക്കാൻ സാധിക്കുമെന്നും വിജേന്ദർ പറഞ്ഞു.

പുതിയ കാർഷിക നിയമങ്ങൾക്കെതിരേ പ്രതിഷേധിക്കുന്ന കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് തിരിച്ചു നൽകുമെന്ന് വിജേന്ദർ സിങ് പറഞ്ഞു. ബോക്സിങ്ങിൽ ഇന്ത്യയുടെ ആദ്യ ഒളിമ്പിക് മെഡൽ ജേതാവാണ് വിജേന്ദർ.