കർഷക മാർച്ചിൽ വൻ സംഘർഷം;ഒരു കർഷകൻ മരിച്ചു.

ന്യൂഡൽഹി:ഡൽഹിയിലേക്ക് ട്രാക്ടറുകളും ആയി ആരംഭിച്ച കർഷക മാർച്ചിൽ വൻ സംഘർഷം. നഗരഹൃദയമായ ഐടിഒയിൽ സംഘർഷത്തിനിടെ ഒരു കർഷകൻ മരിച്ചു. ഉത്തരാഖണ്ഡിൽ നിന്നുള്ള കർഷകനാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

പൊലീസിന്‍റെ വെടിയേറ്റപ്പോള്‍ ട്രാക്ടറിന് ബാലന്‍സ് തെറ്റുകയായിരുന്നുവെന്ന് സഹോദരനും ദൃക്സാക്ഷികളും വെളിപ്പെടുത്തി. കര്‍ഷകന്‍റെ തലച്ചോറ് പുറത്തായ നിലയിലാണ് ഉള്ളത്. കണ്ണിന്‍റെയും മുഖത്തിന്റെയും ഭാഗങ്ങള്‍ തകര്‍ന്ന നിലയിലാണ്. എന്നാല്‍ ട്രാക്ടര്‍ മറിഞ്ഞാണ് മരണമെന്ന് പൊലീസ് പറയുന്നു.

ചെങ്കോട്ടയിലും ഐടിഒയിലും കർഷകർ പ്രവേശിച്ചു. ചെങ്കോട്ടയിൽ കയറിയ കർഷകരെ തടയാൻ പൊലീസിന് കഴിഞ്ഞില്ല. ചെങ്കോട്ട കീഴടക്കിയ കർഷകർ പതാക സ്ഥാപിച്ചു. പ്രഗതി മൈതാനിയിലും രാജ്ഘട്ടിലും കർഷകരെത്തി