കർഷക സംഘടനകളുമായി അമിത് ഷാ നടത്തിയ ചർച്ച പരാജയം
ന്യൂഡൽഹി:കർഷക സംഘടനകളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ ചർച്ച പരാജയം. കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് അമിത് ഷാ. സമരം തുടരുമെന്ന് കർഷകരും പറഞ്ഞു.
നാളെ നിയമത്തിൽ കൊണ്ടുവരാൻ പോകുന്ന ഭേദഗതികൾ എഴുതി നൽകാമെന്നും അമിത് ഷാ കർഷകരോട് പറഞ്ഞു. എന്നാൽ സമരം തുടങ്ങിയത് കാർഷിക നിയമങ്ങൾ പിൻവലിക്കാൻ വേണ്ടിയാണെന്നും അത് നേടുംവരെ സമരം തുടരുമെന്നും കർഷക സംഘടനാ പ്രതിനിധി ഹനൻ മൊള്ള പറഞ്ഞു.
നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിൽ കേന്ദ്രം ഉറപ്പു നൽകാത്തതിനാൽ കൃഷിമന്ത്രി ബുധനാഴ്ച വിളിച്ച ആറാംവട്ട ചർച്ചയിൽ പങ്കെടുക്കില്ലെന്നും നേതാക്കൾ വ്യക്തമാക്കി.