കൽവരി മൗണ്ടിൽ തീപ്പിടുത്തം:രക്ഷകരായി കോളേജ് വിദ്യാർത്ഥികൾ

കാസർഗോഡ്: രണ്ട് ദിവസമായി മൂന്നാർ -രാമക്കൽമേട് -കൽവരിമൗണ്ട് ഇടുക്കി എന്നിവിടങ്ങളിലേക്ക് നടത്തിയത് വെറുമൊരു വിനോദയാത്രമാത്രമായിരുന്നില്ല മുന്നാട് പീപ്പിൾസ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ അവസാനവർഷ ബീകോം ഫിനാൻസിലെ വിദ്യാർത്ഥികൾക്ക്.

യാത്രയുടെ അവസാനദിവസം കൽവരി മൗണ്ടിൽ എത്തിയപ്പോൾ അവിടെയുള്ള പുൽ മേടുകളിൽ ഉണ്ടായ വൻ തീപ്പിടുത്തത്തിൽ എല്ലാവരും പകച്ചു നിന്നപ്പോൾ മുന്നാടിന്റെ ചുണക്കുട്ടികൾസ്വന്തം ജീവൻ പണയം വെച്ച് രക്ഷപ്രവർത്തനം ഏറ്റെടുക്കുകയും വൻ അപകടത്തിൽ നിന്ന് ആ നാടിനെ ഒന്നാകെ രക്ഷിക്കാൻ മുന്നിട്ട് ഇറങ്ങുകയും ചെയ്തു..

ഫിനാൻസ് ഡിപ്പാർട്മെന്റ് HOD പായം വിജയൻ,
ടീച്ചർമാരായ നിത്യ നായനാർ,
ശ്രീവാണി,ടൂർ കോർഡിനേറ്റർ ശ്രീകാന്ത്പുലിക്കോട് എന്നിവർ നേതൃത്വം നൽകി, ഫയർഫോർസിന്റെയും, കൽവരി മൗണ്ട് ഹിൽ വ്യൂ പാർക്കിലെ സ്റ്റാഫുകളുടെ അനുമോദനം മിടുക്കർക്ക് ലഭിച്ചു.