ഗതാഗതം നിരോധിച്ചു

ആറളം-വീര്‍പ്പാട്-എടവേലി-അത്തിക്കല്‍ റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഡിസംബര്‍ ഏഴ് മുതല്‍ ഒരാഴചത്തേക്ക് ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ആറളം ഭാഗത്ത് നിന്ന് വീര്‍പ്പാട് ഭാഗത്തേക്കും തിരിച്ചും പോകുന്ന വാഹനങ്ങള്‍ പെരുമ്പഴശ്ശി-പറമ്പത്തെക്കണ്ടി-ചെടിക്കുളം കള്ള്ഷാപ്പ്- അമ്പലക്കണ്ടി വഴി പോകണം.