ഗതാഗതം നിരോധിച്ചു

തലശ്ശേരി കോടിയേരി റോഡിൽ കണ്ണിച്ചിറ മുതൽ ഈങ്ങയിൽ പീടിക വരെ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ ജനുവരി 24 മുതൽ 31 വരെ ഇതുവഴി വാഹനഗതാഗതം നിരോധിച്ചു. പാനൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പന്തക്കൽ നിന്ന് മൂലക്കടവ്-കോപ്പാലം-മൂഴിക്കര-കുട്ടിമാക്കൂൽ-മഞ്ഞോടി വഴി തലശ്ശേരിയിലേക്കും തലശ്ശേരിയിൽ നിന്ന് പോകുന്ന വാഹനങ്ങൾ മഞ്ഞോടി-കുട്ടിമാക്കൂൽ-മൂഴിക്കര-കോപ്പാലം-മൂലക്കടവ് വഴി പാനൂരിലേക്കും പോകണമെന്ന് പൊതുമരാമത്ത് റോഡ്‌സ് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
തലശ്ശേരി-ഇരിക്കൂർ റോഡിൽ ചാലോടിനടുത്ത് കിഫ്ബി നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ ഈ റോഡ് വഴിയുള്ള വാഹനഗതാഗതം ജനുവരി 24 മുതൽ ഫെബ്രുവരി ഏഴ് വരെ നിരോധിച്ചു. വാഹനങ്ങൾ ഉചിതമായ മറ്റു റോഡുകൾ വഴി പോകേണ്ടതാണെന്ന് പൊതുമരാമത്ത് റോഡ്‌സ് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു