ഗതാഗതം നിരോധിച്ചു

കൊയ്യോട്-പൊതുവാച്ചേരി-ആർവി മൊട്ട റോഡിൽ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഏപ്രിൽ എട്ട് മുതൽ 12 വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. ഇതുവഴി കടന്നുപോകേണ്ട വാഹനങ്ങൾ ഉചിതമായ മറ്റു റോഡുകൾ തെരഞ്ഞെടുക്കണം.