ഗതാഗതം നിരോധിച്ചു

കതിരൂര്‍ നാദാപുരം റോഡില്‍ കല്ലിക്കണ്ടി പാലം പുനര്‍നിര്‍മ്മാണ പ്രവൃത്തിയുറെ ഭാഗമായി അനുബന്ധറോഡ് ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം ഏപ്രില്‍ മൂന്ന് മുതല്‍ ഏഴ് ദിവസത്തേക്ക് പൂര്‍ണ്ണമായും നിരോധിച്ചു. പാനൂര്‍ – പാറാട് വഴി നാദാപുരം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പാറാട് – കുന്നോത്ത്പറമ്പ് – തൂവ്വക്കുന്ന് – കല്ലിക്കണ്ടി വഴിയും പാറാട് വഴി പാനൂരിലേക്ക് പോകേണ്ട വാഹനങ്ങള്‍ കല്ലിക്കണ്ടി – തൂവ്വക്കുന്ന് – കുന്നോത്ത്പറമ്പ് വഴി പാറാടിലേക്കും പോകേണ്ടതാണെന്ന് കണ്ണൂര്‍ പൊതുമരാമത്ത് പാലങ്ങള്‍ ഉപവിഭാഗം അസി.എക്‌സി.എഞ്ചിനീയര്‍ അറിയിച്ചു.