ഗതാഗതം നിരോധിച്ചു

പുതിയങ്ങാടി-മുട്ടം ജുമായത്ത് എച്ച് എസ് എസ്-അംബേദ്കര്‍ കോളനി റോഡ് മെക്കാഡം ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ആഗസ്ത് ആറ് മുതല്‍ സപ്തംബര്‍ അഞ്ച് വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. പഴയങ്ങാടിയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ പ്രതിഭാ ടാക്കീസ് – വെല്‍ഫെയര്‍ സ്‌കൂള്‍ വഴി ടിബി – മുട്ടം റോഡിലേക്കും തിരിച്ചും പുതിയങ്ങാടി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ പുതിയങ്ങാടി ഏരിപ്രം റോഡ് – ചൂട്ടാട് ബീച്ച് വഴി മുട്ടം% ഭാഗത്തേക്കും തിരിച്ചും പോകാവുന്നതാണെന്ന് അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.