ഗതാഗതം നിരോധിച്ചു

പൂക്കോം- മാടപ്പീടിക റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡ് വഴിയുള്ള വാഹനഗതാഗതം വ്യാഴാഴ്ച (സപ്തംബര്‍ 30) മുതല്‍ 30 ദിവസത്തേക്ക് പൂര്‍ണമായും നിരോധിച്ചു. വാഹനങ്ങള്‍ മഞ്ഞോടി- ഇടയില്‍പീടിക- പള്ളൂര്‍- ചൊക്ലി രജിസ്‌ട്രോഫീസ് റോഡ്, ഓറിയന്റല്‍ സ്‌കൂള്‍ – വയലില്‍പീടിക റോഡ് മറ്റ് അനുയോജ്യമായ റോഡ് വഴി പോകേണ്ടതാണെന്ന് പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.