ഗതാഗത നിരോധനം
കുറ്റിയാട്ടൂര്‍ ഗ്രാമ പഞ്ചായത്തിലെ പാവന്നൂര്‍ വെള്ളുവയല്‍ തവളപ്പാറ തുരുത്തി റോഡില്‍ (പള്ളി മുക്ക് മുതല്‍ സി ആര്‍ സി വായനശാല വരെ) കള്‍വേര്‍ട്ട് നിര്‍മ്മാണം നടത്തുന്നതിനാല്‍ മാര്‍ച്ച് 25 മുതല്‍ 45 ദിവസത്തേക്ക് ഇതു വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചതായി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
രയരോം-മൂന്നാംകുന്ന്-കുണ്ടേരി-പ്രാപ്പോയില്‍ റോഡിന്റെ ബി എം പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ 10 വരെ ഇതു വഴിയുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു. വാഹനങ്ങള്‍ ചെറുപുഴ വഴി തേര്‍ത്തല്ലി-കണ്ടേരി വഴിയും മൂന്നാംകുന്ന്-നെടുവോട് വഴിയും പോകേണ്ടതാണെന്ന് അസി.എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.