ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവ്

കണ്ണൂർ ഗവ വനിതാ ഐടിഐയിൽ എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. യോഗ്യത: രണ്ട് വർഷത്തെ പ്രവൃത്തി പരിചയത്തോടെ എംബിഎ/ബി.ബി.എ ബിരുദം, ഡിജിടി സ്ഥാപനങ്ങളിൽ നിന്നുള്ള ടിഒടി ഹ്രസ്വകാല കോഴ്‌സ്, കമ്പ്യൂട്ടർ പരിജ്ഞാനം, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം എന്നിവ വേണം. ഉദ്യോഗാർഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതംജനുവരി 28ന് രാവിലെ 10.30 മണിക്ക് തോട്ടട കണ്ണൂർ ഗവ വനിതാ ഐ ടി ഐയിൽ നേരിട്ട് ഹാജരാവുക. ഫോൺ: 0497-2955987